Times Kerala

ടീച്ചറുടെ സ്വകാര്യ ചിത്രങ്ങൾ അടങ്ങിയ ഫോൺ കിട്ടിയത് പത്താം ക്ലാസുകാരന്റെ കയ്യിൽ; പിന്നെ ഭീഷണിയും, പീഡനശ്രമവും;ടീച്ചർ വഴങ്ങാതെ വന്നപ്പോൾ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും;ഒടുവിൽ കയർ തുമ്പിൽ ജീവിതം അവസാനിപ്പിച്ചു അധ്യാപിക; ഈ ദുരവസ്ഥ നിങ്ങൾക്കുണ്ടാകാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…

 
ടീച്ചറുടെ സ്വകാര്യ ചിത്രങ്ങൾ അടങ്ങിയ ഫോൺ കിട്ടിയത് പത്താം ക്ലാസുകാരന്റെ കയ്യിൽ; പിന്നെ ഭീഷണിയും, പീഡനശ്രമവും;ടീച്ചർ വഴങ്ങാതെ വന്നപ്പോൾ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും;ഒടുവിൽ കയർ തുമ്പിൽ ജീവിതം അവസാനിപ്പിച്ചു അധ്യാപിക;  ഈ ദുരവസ്ഥ നിങ്ങൾക്കുണ്ടാകാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…

ഏറ്റവും കൂടുതൽ അശ്ലീല വീഡിയോ കാണുന്നവരുള്ള ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ കുറച്ച് കാലങ്ങളായി പോൺ വ്യവസായം മനോദൗർബല്യമുള്ള ഒരു കൂട്ടം ആളുകളെ കൂടിയാണ് നമ്മുടെ നാട്ടിൽ സൃഷ്ടിച്ചിരിക്കുന്നത്. ഫോൺ എന്നത് നമ്മുടെ മിക്കവാറും ഉള്ള എല്ലാ രഹസ്യങ്ങളും വഹിക്കുന്ന ഒരു വസ്തു കൂടെയായി മാറിക്കഴിഞ്ഞു. ഇതിന്റെ ഭവിഷ്യത്ത് പലരുടെയും ജീവൻ വരെ എടുത്തുകൊണ്ടായിരുന്നു. മൊബൈൽ റിപ്പയറിങ് കടകളിലെ കൈപ്പിഴ കാരണവും മറ്റും  കിടപ്പുമുറിയിലെയും, കുളിമുറിയിലെയും സ്വകാര്യ ദൃശ്യങ്ങൾ പുറത്തായ മനോവിഷമത്തിൽ ആത്മഹത്യ ചെയ്തിട്ടുള്ളത്‍ അനേകം പേരാണ്.

പ്രണയം നടിച്ചു നഗ്നചിത്രങ്ങൾ പകർത്തി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസുകൾ വിദ്യാസമ്പന്നരുടെ കേരളത്തിൽ നിരവധിയാണ്.
ഈയിടെ സോഷ്യൽ മീഡിയയിൽ വ്യപകമായി പ്രചരിച്ചിരുന്ന ഒരു വാർത്തയായിരുന്നു ടീച്ചറുടെ ഫോൺ കളഞ്ഞു കിട്ടിയ പത്താംക്ലാസ്സുകാൻ ആ ഫോൺ തിരികെ കൊടുത്ത് മാതൃകയായത്. എന്നാൽ അവസാനം അത് എത്തി നിന്നതാകട്ടെ രണ്ട് ജീവിതങ്ങളുടെ തകർച്ചയിലും.

കർണ്ണാടകയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ദിവസങ്ങൾക്ക് മുന്നേ കളഞ്ഞുകിട്ടിയ ഫോൺ തിരികെ കൊടുത്ത് പത്താംക്ലാസ്സുകാരൻ മാതൃകയായപ്പോൾ ടീച്ചറും അവന്റെ പ്രവൃത്തിയെ അഭിനന്ദിച്ചു, പ്രോത്സാഹിപ്പിച്ചു. എന്നാൽ കുറച്ച് നാളുകൾക്ക് ശേഷമുള്ള അവന്റെ സ്വഭാവത്തിൽ പന്തിക്കേട് തോന്നിയ ടീച്ചർക്ക് പ്രതീക്ഷിക്കാത്ത
അനുഭവമായിരുന്നു ലഭിച്ചത്.

ടീച്ചറുടെ സ്വകാര്യ ചിത്രങ്ങൾ ആ ഫോണിന്റെ ഗ്യാലറിയിൽ സൂക്ഷിട്ടിട്ടുണ്ടായിരുന്നു. ആ ചിത്രങ്ങൾ അവൻ അവന്റെ ഫോണിലേയ്ക്ക് പകർത്തുകയും ചെയ്തു. ശേഷം ഇതു ഉപയോഗിച്ചായിരുന്നു പിന്നീടുള്ള അവന്റെ ബ്ലാക്ക് മെയിലിംഗ്. അതുപോലെയുള്ള ചിത്രങ്ങൾ അവന് വീണ്ടും ആയയ്ച്ച് കൊടുക്കണമെന്നും ഇല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കും എന്നുമായിരുന്നു അവന്റെ ഭീക്ഷണി.

എന്നാൽ അതിന് ടീച്ചർ തയ്യാറാകാതെ വന്നതോടെ അവൻ ആ സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. ഒരു പത്താം ക്ലാസ്സുകാരൻ അത്രയ്‌ക്കൊന്നും എത്തില്ല എന്ന ധാരണയിൽ ടീച്ചർ അതൊന്നും കാര്യമായി എടുത്തിരുന്നില്ല. എന്നാൽ തന്റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത് കണ്ട അവർക്ക് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. തന്റെ ജീവിതം ഒരു കയർ തുമ്പിൽ അവസാനിപ്പിക്കാനാണ് ടീച്ചർ തീരുമാനിച്ചത്. അവസാനം ആ പത്താംക്ലാസ്സുകാരനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ഫോണുപയോഗിക്കുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു വസ്തുതയാണ് ഒരിക്കൽ
ഫോണിൽ കൊടുക്കുന്ന ഒരു ഡാറ്റാ പരിപൂർണമായും അതിൽ നിന്നും ഡിലീറ്റ് ചെയ്ത്
മാറ്റുവാനുള്ള സാങ്കേതികവിദ്യ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ഫോണിൽ ഒരിക്കലെടുത്ത ഫോട്ടോ ഏതൊക്കെ മാർഗ്ഗമുപയോഗിച്ചു മായ്ച്ചാലും ഡാറ്റാബേസിൽ നിന്നും അതിനെ തിരിച് കൊണ്ടുവരാൻ സാധിക്കും. ഇതിനെല്ലാം ഒരു ഹാക്കർക്കോ ടെക്നിക്കൽ വിദഗ്‌ദ്ധനോ മാത്രമേ കഴിയൂ.ഇന്ന് പുതുതായി മാർക്കറ്റിൽ ഇറങ്ങുന്ന പല ഫോണുകളിലും ആപ്പ് സെക്യുരിറ്റി ലഭ്യമാണ്. എന്നാൽ മുമ്പ് പുറത്തിറങ്ങിയ പല ഫോണുകളിലും ഈ സൗകര്യം ലഭ്യമല്ല.

അതേസമയം, സിഎം സെക്യുരിറ്റി, ആപ്പ് സെക്യുരിറ്റി എന്നു തുടങ്ങി നിരവധി
ആപ്പുകൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. ഒട്ടുമിക്ക ആപ്പുകൾക്കും അതിന്റേതായ ചില
പോരായ്മകൾ ഉണ്ട്. ഇത്തരത്തിലുള്ള സെക്യൂരിറ്റി ആപ്പുകൾ എങനെ ഹാക്ക് ചെയ്യാമെന്ന് യൂട്യൂബ് വീഡിയോ ട്യൂട്ടോറിയലുകൾ ഉണ്ടെന്ന് കൂടെ മനസിലാക്കുക.
എന്നിരുന്നാലും ഒരു പരിധിവരെ നിങ്ങളുടെ സ്വകാര്യത ഇത്തരം ആപ്ലിക്കേഷനുകൾ പരിപാലിക്കും. സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ എടുക്കാതിരിക്കുക എന്നത് തന്നെയാണ്
ഏറ്റവും ഉചിതമായ മാർഗ്ഗം.

Related Topics

Share this story