Times Kerala

5ജി സ്മാര്‍ട്ട് ഫോണുകളുമായി വിവോ

 
5ജി സ്മാര്‍ട്ട് ഫോണുകളുമായി വിവോ

5ജി സ്മാര്‍ട്ട് ഫോണുകളുമായി വിവോ വിപണിയിലേക്ക്. ഡിസംബറില്‍ 5ജി സ്മാര്‍ട്ട്ഫോണുകളുടെ മറ്റൊരു സീരീസ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി . 5ജി സ്മാര്‍ട്ട്ഫോണിന്റെ പുതിയ വിവോ എക്സ് 30 സീരീസ് കമ്പനിയുടെ ആദ്യ ഫോണായിരിക്കും, വിവോ എക്സ് 30 5ജി, വിവോ എക്സ് 30 പ്രോ 5ജി സ്മാര്‍ട്ട്ഫോണുകള്‍ ഉള്‍പ്പെടുന്ന ഈ സീരീസ് ഡിസംബറില്‍ ആരംഭിക്കും.

വിവോ എക്സ് 30ന് 6.5 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയുണ്ടെന്നാണ് അഭ്യൂഹം. പ്രോ വേരിയന്റിന് 6.89 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയുണ്ട്. വരാനിരിക്കുന്ന സീരീസ് സാംസങ്ങിന്റെ എക്സിനോസ് 980 5 ജി ചിപ്സെറ്റാണ് നല്‍കുന്നതെന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. എക്സ് 30ന് 8 ജിബി റാമും 128 ജിബി സ്റ്റോറേജും ലഭിക്കുമെന്നാണ് സൂചന. പ്രോ മോഡലിന് 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുണ്ട്.

Related Topics

Share this story