Times Kerala

വിവോ തങ്ങളുടെ പുതിയ ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണായ വിവോ യു20 അവതരിപ്പിച്ചു

 
വിവോ തങ്ങളുടെ പുതിയ ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണായ വിവോ യു20 അവതരിപ്പിച്ചു

വിവോ തങ്ങളുടെ പുതിയ ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണായ വിവോ യു20 അവതരിപ്പിച്ചു. വാട്ടര്‍ഡ്രോപ്പ് നോച്ച്‌ ഡിസ്പ്ലെ, സ്നാപ്പ്ഡ്രാഗണ്‍ 675 പ്രോസസര്‍, 5000 എംഎഎച്ച്‌ ബാറ്ററി എന്നിങ്ങനെയുള്ള മികച്ച സ്പെസിഫിക്കേഷന്‍സുമായാണ് ഫോൺ എത്തുന്നത്.

6.53 ഇഞ്ചിന്റെ ഡിസ്‌പ്ലേയിയും, 19.9 ഡിസ്പ്ലേ റെഷിയോയും കൂടാതെ 90.3 സ്ക്രീന്‍ ടു ബോഡി റെഷിയോയും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .

6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് എന്നിവയിലാണ് പുറത്തിറങ്ങുന്നത് .കൂടാതെ മെമ്മറി കാര്‍ഡ് മുഖേന മെമ്മറി വര്‍ദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ഓണ്‍ലൈനില്‍ ആമസോണിലൂടെയാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. അധികം വൈകാതെ തന്നെ ഓഫ്ലൈനിലും ഫോണ്‍ ലഭ്യമാകും.

Related Topics

Share this story