Times Kerala

വാട്‌സ് ആപ്പ് ഉടന്‍ ഫോണില്‍ നിന്ന് നീക്കം ചെയ്യണം: ടെലിഗ്രാം സ്ഥാപകൻ

 
വാട്‌സ് ആപ്പ് ഉടന്‍ ഫോണില്‍ നിന്ന് നീക്കം ചെയ്യണം: ടെലിഗ്രാം സ്ഥാപകൻ

സ്വകാര്യ വിവരങ്ങള്‍ വിവരങ്ങൾ പുറത്താകണ്ടെന്നുണ്ടെങ്കിൽ എത്രയും വേഗം വാട്ട്സ്ആപ്പ് ഫോണിൽ നിന്നും നീക്കം ചെയ്യണെമെന്ന് ടെലിഗ്രാം സ്ഥാപകന്‍ പാവെല്‍ ദുരോവ്. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ വാട്‌സ് ആപ്പ് നിരന്തരം ഉപഗോഗിക്കപ്പെടുന്നു, അതുകൊണ്ടുതന്നെ നിങ്ങളുടെ ചിത്രങ്ങളും, വീഡിയോകളും ഉള്‍പ്പെട്ട സ്വകാര്യ വിവരങ്ങള്‍ ഒരുകാലത്ത് പരസ്യമാവുന്നതില്‍ പ്രശ്‌നമുള്ളവരാണ് നിങ്ങളെങ്കില്‍ വാട്‌സ് ആപ്പ് ഉടന്‍ ഡിലീറ്റ് ചെയ്യണമെന്നാണ് ദുരോവ് പറയുന്നത്.

വാട്‌സ് ആപ്പിലൂടെ വീഡിയോ ഫയലുകള്‍ വഴി മാല്‍വെയര്‍ പ്രചരിച്ചുവെന്ന റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 1.6 ബില്യണ്‍ ഉപയോക്താക്കളാണ് വാട്‌സ് ആപ്പിനുള്ളത്. ടെലിഗ്രാമിനുള്ളത് 200 മില്യനും. തുടര്‍ച്ചയായ രണ്ടാം വട്ടം സുരക്ഷാ വീഴ്ച ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വാട്‌സ് ആപ്പ് അപ്‌ഡേറ്റ് ചെയ്യാന്‍ ഉപയോക്താക്കളോട് കഴിഞ്ഞ ദിവസം വാട്‌സ്ആപ്പ് ആവശ്യപ്പെട്ടിരുന്നു.

Related Topics

Share this story