Times Kerala

ദാല്‍ ചപ്പാത്തിയുണ്ടാക്കാം!

 
ദാല്‍ ചപ്പാത്തിയുണ്ടാക്കാം!

ആരോഗ്യകാരണങ്ങളാല്‍ ചപ്പാത്തിയ്ക്ക് ഇപ്പോള്‍ പ്രിയമേറെയാണ്. തടി കൂടുമെന്നു പേടിയുള്ളവര്‍ക്കും ആരോഗ്യം കളയാതെ ധൈര്യമായി കഴിയ്ക്കാവുന്ന ഒരു ഭക്ഷണം.

ചപ്പാത്തി പൊതുവെ റൊട്ടിയെന്ന പേരിലാണ് വടക്കേയിന്ത്യയില്‍ അറിയപ്പെടുന്നത്. പല രീതിയിലും ഇവയുണ്ടാക്കാം.

ഇതുപോലെയാണ് പരിപ്പിന്റെ കാര്യവും. ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഇത് റൊട്ടിയ്‌ക്കൊപ്പം ഏറ്റവും നല്ലൊരു കറിയാണ്.

ചെറുപയര്‍ പരിപ്പ് ഗോതമ്പുപൊടിയില്‍ ചേര്‍ത്ത് ദാല്‍ റൊട്ടിയുണ്ടാക്കാം. ഇതെങ്ങനെയന്നു നോക്കൂ

ചെറുപയര്‍ പരിപ്പ്-മുക്കാല്‍കപ്പ്‌

ഗോതമ്പുപൊടി-3 കപ്പ്

പച്ചമുളക്-2

ജീരകം-അര സ്പൂണ്‍

മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍

ഉപ്പ്

നെയ്യ്

മല്ലിയില

ചെറുപയര്‍ പരിപ്പ് നല്ലപോലെ വേവിച്ചെടുക്കുക. ഗോതമ്പുപൊടിയില്‍ ഉപ്പ്, മഞ്ഞള്‍പ്പൊടി, അരിഞ്ഞ മല്ലിയില, ജീരകം ന്നിവ ഇട്ട് ഇളക്കുക. ഇതിലേക്ക് ചെറുപയര്‍ പരിപ്പ് ചൂടാറിയ ശേഷം ചേര്‍ത്തു കുഴയ്ക്കുക. ആവശ്യത്തിന് വെള്ളവും ചേര്‍ക്കാം. ഇത് പിന്നീട് ചപ്പാത്തിയുടെ പോലെ പരത്തിയെടുക്കുക. ചപ്പാത്തിതവ നല്ലപോലെ ചൂടാക്കി ചപ്പാത്തി നെയ് ചേര്‍ത്ത് ചുട്ടെടുക്കാം. ഇതിനൊപ്പം പുതിന ചട്‌നി നന്നായിരിക്കും.

Related Topics

Share this story