Times Kerala

ഗര്‍ഭധാരണം തടയാന്‍ സഹായിക്കുന്ന ചില വഴികൾ!

 
ഗര്‍ഭധാരണം തടയാന്‍ സഹായിക്കുന്ന ചില വഴികൾ!

ഗര്‍ഭധാരണം തല്‍ക്കാലം വേണ്ടെന്നു തീരുമാനിയ്ക്കുന്ന ദമ്പതിമാരുണ്ട്. എ്ന്നാല്‍ ഗര്‍ഭധാരണ ഭയം കാരണവും ഏതു രീതിയാണ് ഗര്‍ഭനിരോധനത്തിന് ഉപയോഗിയ്ക്കുകയെന്ന ചിന്താക്കുഴപ്പം കാരണവും പലരും പലപ്പോഴും സെക്‌സില്‍ നിന്നുകൂടി വിട്ടു നില്‍ക്കുന്ന ഘട്ടവുമുണ്ട്.

ഗര്‍ഭധാരണം തടയാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ച്, ഗര്‍ഭധാരണം നടക്കാതിരിയ്ക്കാന്‍ സഹായിക്കുന്ന ചില ടിപ്‌സിനെക്കുറിച്ച് അറിഞ്ഞിരിയ്ക്കൂ,

കോണ്ടംസ് ഉപയോഗിയ്ക്കുക. ഇത് ഗര്‍ഭനിരോധനത്തിനു മാത്രമല്ല, ലൈംഗികരോഗങ്ങള്‍ തടയാനും നല്ലതാണ്.

ഗര്‍ഭനിരോധന ഗുളിക ഉപയോഗിയ്ക്കുന്നത് കൃത്യമായി, കൃത്യസമയത്തുപയോഗിയ്ക്കുക. അല്ലെങ്കില്‍ പ്രയോജനം ലഭിയ്ക്കില്ല. ഒരു ദിവസം മുടങ്ങിയാലും സമയം വ്യത്യാസപ്പെട്ടാലും പ്രയോജനം ലഭിയ്ക്കാതിരിയ്ക്കും.

ആര്‍ത്തവസമയത്ത് നിരോധനോപാധികളില്ലാതെ ബന്ധപ്പെടുന്നത് സുരക്ഷിതമാണെന്നു പലരും കരുതുന്നു. എന്നാല്‍ ഇത് തെറ്റിദ്ധാരണയാണ്. അപൂര്‍വമായെങ്കിലും ആര്‍ത്തവസമയത്തും ഗര്‍ഭധാരണം നടക്കാനുള്ള സാധ്യതയുണ്ട്.

പുള്‍ മെത്തേഡ് അഥവാ സ്ഖലനം നടക്കുന്നതിനു മുന്‍പ് ലിംഗം പുറത്തെടുക്കുന്ന രീതിയാണിത്. ഇത് ഗര്‍ഭധാരണം തടയുന്നതിനുള്ള സുരക്ഷിത വഴിയാണെന്നു പറയാനാവില്ല.

യോനിയ്ക്കു പുറംഭാഗത്ത് ലിംഗസ്പര്‍ശനമുണ്ടായാലും ഗര്‍ഭധാരണത്തിനുള്ള സാധ്യതകളുണ്ട്. ഇക്കാര്യം ഓര്‍ക്കുക.

പുരുഷലിംഗത്തില്‍ കോണ്ടംസില്ലാതെ സ്പര്‍ശിച്ച ശേഷം ഇതേ കൈ കൊണ്ടു കോണ്ടംസില്‍ സ്പര്‍ശിയ്ക്കരുത്.

ലിംഗത്തില്‍ സ്പര്‍ശിച്ച കൈ കൊണ്ട് യോനിയില്‍ സ്പര്‍ശിയ്ക്കരുത്. ഇതെല്ലാം ബീജം സ്ത്രീ ശരീരത്തിലേയ്ക്കു കടത്തി വിടാനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഘടകങ്ങളാണ്.

Related Topics

Share this story