Times Kerala

ഇന്ന് ‘ലോക ടോയ്‌ലെറ്റ് ഡേ’

 
ഇന്ന് ‘ലോക ടോയ്‌ലെറ്റ് ഡേ’

ഐക്യരാഷ്ട്ര സംഘടന പൊതുശുചിത്വ നിലവാര പ്രതിസന്ധിയെ നേരിടുന്നതിനാണ് നവംബർ 19 ലോക ടോയ്ലറ്റ് ഡേ ആയി നിരീക്ഷിക്കുന്നത്.
ലോകത്തുടനീളം ഏകദേശം 4.2 ബില്യൺ ജനങ്ങൾക്ക് സുരക്ഷിതവും ശുചിയുമായ
ടോയ്ലറ്റ് ലഭ്യമല്ല. ഇതിൽ തന്നെ 673 മില്യൺ ജനത ഇപ്പോഴും വെളിയിട വിസ്സർജ്ജനം
ചെയ്യുന്നു എന്നാണ് ലോക ആരോഗ്യ സംഘടനയുടെ കണക്കുകൾ പറയുന്നത്. ഇത് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചു ജനങ്ങളെ ബോധവത്കരിക്കാൻ കൂടിയാണ് ഇന്നത്തെ ദിവസം. 2001 ൽ ലോക പൊതുശുചിത്വ സംഘടനയാണ് ആദ്യമായി ടോയ്ലറ്റ് ഡേ ആയി നവംബർ 19 ലോക നിരീക്ഷിക്കാൻ തുടങ്ങിയത്.

‘Leaving no one behind’ അഥവാ ആരെയും പിന്നിലാക്കില്ല എന്നതാണ് ഈ വർഷത്തെ
ആദര്‍ശസൂക്തം.

സെപ്റ്റംബർ 26 വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ 90.26% ജനങ്ങൾ ടോയ്ലറ്റ്
ഉപയോഗിക്കുന്നു എന്നാണ് ആദ്യ ഘട്ട നിർണയ റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ 6 മാസത്തിനു ശേഷം എത്തുന്ന രണ്ടാം ഘട്ട നിർണയ റിപ്പോർട്ടുകൾക്കു ശേഷമേ ഇത് ഉറപ്പിക്കുവാൻ സാധിക്കു. സൗത്ത് ആഫ്രിയ്ക്കൻ രാജ്യങ്ങളിലാണ് ഉയർന്ന തോതിൽ വെളിയിട വിസ്സർജ്ജനം തുടര്‍ന്നുകൊണ്ടിരിക്കുന്നത്. നൈജീരിയ, എത്തിയോപ്യ, സുഡാൻ, ചൈന, പാകിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിലുള്ളത്. 2015 ൽ 13 ആം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഈ പ്രവിശ്യത്തെ കണക്കുകൾ പ്രകാരം ആദ്യ 25 ൽ പോലും ഉൾപെട്ടിട് ഇല്ല എന്നുള്ളത് അഭിമാനാർഹമാണ്.

Related Topics

Share this story