Times Kerala

ശ്രീലക്ഷ്മിയുടെ വിവാഹം മുസ്ലീം ആചാര പ്രകാരം

 
ശ്രീലക്ഷ്മിയുടെ വിവാഹം മുസ്ലീം ആചാര പ്രകാരം

മലയാളത്തിന്റെ പ്രിയ നടൻ ജഗതി ശ്രീകുമാറിന്റെ മകളും അവതാരികയുമായ ശ്രീലക്ഷിമിയുടെ വിവാഹം കഴിഞ്ഞ ദിവസം നടന്നു.
ദുബായില്‍ സ്ഥിര താമസമാക്കിയ കൊമേഴ്‌സ്യല്‍ പൈലറ്റായ ജിജിന്‍ ജഹാംഗീര്‍ ആണ് ശ്രീലക്ഷ്മിയുടെ കഴുത്തില്‍ മിന്നു കെട്ടിയത്. അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

ശ്രീലക്ഷ്മിയുടെ പിതാവും നടനുമായ ജഗതി ശ്രീകുമാര്‍ വിവാഹത്തില്‍ പങ്കെടുത്തില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. ഉത്തരേന്ത്യന്‍ രീതിയില്‍ വേഷം ധരിച്ചാണ് ശ്രീലക്ഷ്മി എത്തിയത്. മുസ്ലീം ആചാര പ്രകാരമായിരുന്നു വിവാഹം. ഓഫ് ലൈറ്റും ചുവപ്പും നിറത്തിലുള്ള ലഹങ്കയണിഞ്ഞ് അതി സുന്ദരിയായാണ് ശ്രീലക്ഷ്മി എത്തിയത്. കല്ലുകള്‍ പതിപ്പിച്ച വലിയ ചോക്കറും നെറ്റിച്ചുട്ടിയും നോര്‍ത്തിന്ത്യന്‍ വധുക്കള്‍ അണിയുന്ന ചൂഡയും ശ്രീലക്ഷ്മി അണിഞ്ഞിരുന്നു.

മെറൂണ്‍ നിറണത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു ജഹാംഗീറിന്റെ വേഷം.ദിവസങ്ങള്‍ക്ക് മുമ്പാണ് താന്‍ വിവാഹിതയാകാന്‍ പോകുന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ ശ്രീലക്ഷ്മി പുറത്തുവിട്ടത്.

Related Topics

Share this story