Times Kerala

വയറു കുറയ്ക്കാന്‍ നാരങ്ങാത്തൊലി വെള്ളം

 
വയറു കുറയ്ക്കാന്‍ നാരങ്ങാത്തൊലി വെള്ളം

നാരങ്ങയേക്കാള്‍ നാരങ്ങാത്തൊലിയില്‍ വൈറ്റമിന്‍ സി അടക്കമുള്ള ഗുണങ്ങളുണ്ടെന്നു പറയാം. ഇതിലെ വൈററമിന്‍ സി തന്നെയാണ് വയറു കുറയ്ക്കാന്‍ ഏറെ സഹായിക്കുന്നതും. പ്രത്യേക രീതിയില്‍ നാരങ്ങാത്തൊലി ഉപയോഗിയ്ക്കുന്നത് വയര്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

ഒരു കിലോ ചെറുനാരങ്ങ ഈ പ്രത്യേക വെള്ളം തയ്യാറാക്കുവാന്‍ ആവശ്യമാണ്. ഒരു കിലോ ചെറുനാരങ്ങ പിഴിഞ്ഞെടുത്തു ജ്യൂസ് മാറ്റിവയ്ക്കുക. തൊലി മാത്രമായി നമുക്കു കിട്ടണം.

ഒരു ലിററര്‍ വെള്ളം തിളപ്പിയ്ക്കുക. പിഴിഞ്ഞെടുത്തു മാറ്റി വച്ചിരിയ്ക്കുന്ന ഈ തൊലി വെള്ളത്തില്‍ ഇട്ട് ചെറുതീയില്‍ തിളപ്പിയ്ക്കുക. 10-15 മിനിററ് ഇതുപോലെ തിളപ്പിച്ചു കഴിഞ്ഞ് ഇതു വാങ്ങി വയ്ക്കണം. തൊലിയിലെ പോഷകങ്ങള്‍ വെള്ളത്തിലേയ്ക്ക് ഇറങ്ങുന്നതിനാല്‍ വെള്ളത്തിന് കയ്പുരസം സാധാരണയാണ്.

ഈ വെള്ളം ചൂടാറിക്കഴിയുമ്പോള്‍ ഇതിലേയ്ക്കു പിഴിഞ്ഞു വച്ചിരിയ്ക്കുന്ന നാരങ്ങാനീര് ചേര്‍ത്തിളക്കുക. ഈ പാനീയം ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കാം. ദിവസവും ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പായി ഈ പാനീയം ഒരു ഗ്ലാസ് വീതം കുടിയ്ക്കുക.

ഇതു മൂന്നു മാസം അടുപ്പിച്ചു ചെയ്യണം. എന്നാലേ ഗുണം ലഭിയ്ക്കൂ. രണ്ടാമത്തെ ആഴ്ചയില്‍ തന്നെ വയറിന് വ്യത്യാസം വന്നു തുടങ്ങും. അസിഡിറ്റി, അള്‍സര്‍ തുടങ്ങിയ പ്രശ്‌നങ്ങളെങ്കില്‍ ഇത് ഉപയോഗിയ്ക്കാതിരിയ്ക്കുക.

വയറു കുറയാനും തടി കുറയ്ക്കാനുമെല്ലാം ഏറെ നല്ലതാണിത്. നല്ല ശോധനയ്ക്കും ദഹനത്തിനും ഉത്തമമായ വെള്ളവും.

Related Topics

Share this story