Times Kerala

ലൈംഗികതയില്‍ തളരേണ്ട.! പ്രമേഹം എന്ന വില്ലനെ തിരിച്ചറിഞ്ഞാൽ മതി

 
ലൈംഗികതയില്‍ തളരേണ്ട.! പ്രമേഹം എന്ന വില്ലനെ തിരിച്ചറിഞ്ഞാൽ മതി

പ്രമേഹം തിരിച്ചറിഞ്ഞാല്‍ പലരുടെയും നെഞ്ചു പൊള്ളുന്നത് ലൈംഗികതയുടെ കാര്യത്തിലാണ്. പ്രമേഹം മൂലം പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരു പോലെയാണ് തകരാര്‍ സംഭവിക്കുക.

എന്നാല്‍ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരുടെ ലൈംഗികജീവിതത്തെയാണ് പ്രമേഹം സാരമായി ബാധിക്കുന്നതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നുമുണ്ട്.

പുരുഷനെ ബാധിക്കുന്നു
ഉദ്ധാരണക്കുറവാണ് പുരുഷന്മാരെ ഏറെ അലട്ടുന്ന പ്രശ്‌നം. ഉദ്ധാരണത്തിന് കൂടുതല്‍ സമയം വേണ്ടിവരുന്നതും ഉദ്ധാരണം വളരെ വേഗം നഷ്ടപ്പെടുന്നതുമൊക്കെ പ്രമേഹ രോഗികളില്‍ കണ്ടുവരുന്ന ലൈംഗിക പ്രശ്‌നങ്ങളാണ്.

പ്രമേഹം നിയന്ത്രണ വിധേയമല്ലാത്തവരില്‍ ബഹുഭൂരിപക്ഷം പേര്‍ക്കും ഇത്തരം ലൈംഗിക ബലഹീനതകള്‍ ഉണ്ടാകാറുണ്ട്. നാഡികളുടെ പ്രവര്‍ത്തന മാന്ദ്യം, രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന തകരാറുകള്‍, പ്രമേഹം പിടിപെട്ടതിനെത്തുടര്‍ന്നുണ്ടാകുന്ന വൈകാരിക പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം പ്രമേഹരോഗിക്ക് ലൈംഗിക ഉദ്ധാരണം ഉണ്ടാകാതിരിക്കാനുളള കാരണങ്ങളാണ്.

ലൈംഗികോദ്ധാരണം പുരുഷനില്‍ സംഭവിക്കുന്നതുപോലെ സ്ത്രീകളില്‍ സംഭവിക്കാത്തതുകൊണ്ട് പ്രമേഹം സ്ത്രീ ലൈംഗികതയെ ഒരു പരിധിക്കപ്പുറം ബാധിക്കുന്നില്ല.

രാസമാറ്റങ്ങള്‍
പുരുഷനില്‍ ലൈംഗിക താല്‍പര്യം ജനിക്കുമ്പോള്‍ തലച്ചോറില്‍ ചില രാസമാറ്റങ്ങള്‍ സംഭവിക്കുന്നു. ഇതിന്റെ ഫലമായി തലച്ചോറില്‍ നിന്നും നാഡികളിലൂടെ ലിംഗത്തിലേക്ക് ലൈംഗിക ഉദ്ദീപനം എത്തുന്നു. ഇതിന്റെ ഫലമായാണ് ജനനേന്ദ്രിയത്തിലെ ഉദ്ധാരണ കലകളില്‍ രക്തം നിറഞ്ഞ് ലിംഗം ഉദ്ധരിക്കുന്നു.

എന്നാല്‍ പ്രമേഹ രോഗമുള്ളവര്‍ക്ക് ഈ ഉദ്ധാരണപ്രക്രിയ ശരിയായ രീതിയില്‍ നടക്കുന്നില്ല. ഇതു കൂടാതെ ലിംഗത്തിലേക്കു രക്തം എത്തിക്കുന്ന നേര്‍ത്ത രക്ത ലോമികള്‍ അടഞ്ഞു പോവുക എന്നത്.

ഇതു ഉദ്ധാരണക്കുറവിന് കാരണമാകുന്നു. രക്തക്കുഴലുകളിലെ അകം പാളിയായ എന്‍ഡോതിലിയത്തിന് കേടുപാടുകള്‍ പറ്റുന്നതും പ്രമേഹ രോഗികളില്‍ കണ്ടുവരുന്നു.

ലൈംഗിക ഉത്തേജനം ഉണ്ടാകുമ്പോള്‍ ജനനേന്ദ്രിയത്തിലെ രക്തക്കുഴലുകള്‍ക്കുള്ളിലെ എന്‍ഡോതിലിയത്തില്‍ നിന്നും പുറപ്പെടുന്ന ചില നൈട്രേറ്റുകള്‍ ഉദ്ധാരണത്തെ സാരമായി ബാധിക്കുന്നു. പ്രമേഹംമൂലം എന്‍ഡോതീലിയത്തിന് കേടു സംഭവിക്കുമ്പോള്‍ ഉദ്ധാരണശേഷി കുറയുന്നതിന് ഒരു കാരണം ഇതാണ്.

മനസിനെ തളര്‍ത്തുമ്പോള്‍
പ്രമേഹരോഗികളുടെ ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് ഒരു പ്രധാന കാരണം മാനസികമാണ്. പ്രമേഹം ബാധിച്ചാല്‍ ലൈംഗികശേഷി പൂര്‍ണമായും കുറയും എന്നു ചിന്തിക്കുന്നവര്‍ക്കാണ് ലൈംഗിക ബലഹീനത സംഭവിക്കുന്നത്.

ഞാനൊരു പ്രമേഹ രോഗിയാണ്, എനിക്ക് ഭാര്യയെ തൃപ്തിപ്പെടുത്താനാവില്ല തുടങ്ങിയ ചിന്തകള്‍ സ്വാഭാവികമായും ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കുന്നു. അതുകൊണ്ട് മാനസികമായി കരുത്തു നേടുക എന്നതാണ് പ്രധാന പോംവഴി.

സ്ത്രീകളിലെ പ്രശ്‌നങ്ങള്‍
1. പ്രമേഹം മൂലം സ്ത്രീകള്‍ക്കുണ്ടാകുന്ന മുഖ്യ പ്രശ്‌നമാണ് ക്ഷീണം. പങ്കാളികളിലെ ലൈംഗിക താല്പര്യം കെടുത്തിക്കളയാന്‍ ഇത്തരം ശാരീരിക ക്ഷീണത്തിനാകുന്നു.

2. പ്രമേഹത്തിന് കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ തളര്‍ച്ച ഒഴിവാക്കാനാവില്ല. വ്യായാമം ഉത്തമമാണ്.

3. ഓട്ടോണമിക് ന്യൂറോപതി അഥവാ നാഡികള്‍ക്കുണ്ടാകുന്ന തളര്‍ച്ച പ്രമേഹരോഗികളില്‍ സാധാരണ കണ്ടു വരുന്നു. ഇത് ലൈംഗികതയെ ബാധിക്കുന്നു. സ്ത്രീകളില്‍ ഇത് കൂടുത

ലായി കണ്ടുവരുന്നു. നനവില്ലായ്മ, അണുബാധ, ഹൈപ്പോഗ്ലൈസീമിയ എന്നിവയാണ് സത്രീകളില്‍ പ്രമേഹം മൂലം കണ്ടു വരുന്ന മറ്റ് ബുദ്ധിമുട്ടുകള്‍.

പരിഹാരമുണ്ട്
1. പുരുഷനില്‍ നഷ്ടപ്പെട്ട ഉദ്ധാരണ ശേഷി വീണ്ടെുക്കാല്‍ ഇന്ന് നിരവധി ഔഷധങ്ങള്‍ ലഭ്യമാണ്.

2. വാക്വം പമ്പ്, ക്രീമുകള്‍, കുത്തിവയ്പ്, ഇംപ്ലാന്റ് തുടങ്ങിയ ആധുനിക ചകിത്സാ രീതികളും പ്രമേഹം മൂലമുള്ള ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു.

3. ഭാര്യയുമായി തുറന്നു സംസാരിക്കുക തന്നെ വേണം. ഭാര്യ ഇതറിഞ്ഞ് പെരുമാറാനും ഭര്‍ത്താവിന് കരുത്ത് പകരാനും ഈ തുറന്ന ചര്‍ച്ചകള്‍ക്ക് കഴിയുന്നു.

4. പുരുഷനുണ്ടാകുന്ന ലൈംഗിക ബലഹീനത ഭാര്യയില്‍ നിന്നും മറച്ചു വയ്ക്കുന്നത് നന്നല്ല. ഭര്‍ത്താവ് ഇതേക്കുറിച്ചോര്‍ത്ത് മനസ് നീറുന്നത് ഭാര്യ അറിയുന്നില്ല.

5. ഉദ്ധാരണക്കുറവ് അനുഭവപ്പെട്ടാല്‍ ഡോക്ടറോട് ഇക്കാര്യം തുറന്നു പറയാന്‍ മടി കാണിക്കേണ്ട കാര്യമില്ല.

6. കൗണ്‍സലിങ്ങോ, ബിഹേവിയറല്‍ തെറാപ്പിയോ കൊണ്ട് മാനസിക പ്രശ്‌നം കൊണ്ടുള്ള ലൈംഗിക തകരാര്‍ പരിഹരിക്കാവുന്നതേയുള്ളൂ.

Related Topics

Share this story