Times Kerala

ഈ 6 ലക്ഷണങ്ങൾ പറയും നിങ്ങൾക്ക് ബ്ലഡ് ക്യാൻസർ ഉണ്ടോ എന്ന് !!

 
ഈ  6 ലക്ഷണങ്ങൾ പറയും നിങ്ങൾക്ക് ബ്ലഡ് ക്യാൻസർ ഉണ്ടോ എന്ന് !!

ക്യാന്‍സറിന്റെ വിവിധ രൂപങ്ങളിലൊന്നാണ്‌ രക്താര്‍ബുദം അഥാവ ബ്ലഡ്‌ ക്യാന്‍സര്‍. മറ്റേതു ക്യാന്‍സറിനേയും പോലെ തിരിച്ചറിയാനുള്ള ബുദ്ധിമുട്ടാണ്‌ ഈ ക്യാന്‍സറിനേയും മാരകമാക്കുന്നത്‌. ബ്ലഡ്‌ ക്യാന്‍സറില്‍ തന്നെ മൂന്നു വകഭേദങ്ങളുണ്ട്‌. രക്തോല്‍പാദനം കുറയുന്നതാണ്‌ ലുക്കീമിയ എന്നറിയപ്പെടുന്നത്‌. ശ്വേതാണുക്കളെ ബാധിയ്‌ക്കുന്ന ക്യാന്‍സറാണ്‌ ലിംഫോമ. പ്ലാസ്‌മയുടെ ഉല്‍പാദനത്തെ ബാധിയ്‌ക്കുന്നതാണ്‌ മെലോമ എന്നറിയപ്പെടുന്നത്‌.

ലുക്കീമിയ ബാധിച്ചാല്‍ പ്ലേറ്റ്‌ലെറ്റ് കൗണ്ടു കുറയും. ഇത് ചര്‍മത്തിനടിയിലെ ചെറിയ രക്തക്കുഴലുകള്‍ പൊട്ടാനിടയാക്കും. ഇതുവഴി ചര്‍മത്തില്‍ നിറവ്യത്യാസവും പാടുകളുമുണ്ടാകും.

രാത്രിയില്‍ എത്ര തണുപ്പുണ്ടെങ്കിലും പെട്ടെന്നു വിയര്‍ക്കുന്നതാണു മറ്റൊരു ലക്ഷണം. വിയര്‍പ്പു കാരണം ഉറക്കത്തില്‍ നിന്നുപോലും ഞെട്ടിയുണരും.

ലുക്കീമിയ ബാധിയ്ക്കുമ്പോള്‍ ഹീമോഗ്ലോബിന്‍ തോതു കുറയും. ഇത് തളര്‍ച്ച, ക്ഷീണം എ്ന്നിവയ്ക്കിട വരുത്തും.

പനിയാണ്, അതും ഇടയ്ക്കിടെ വരുന്ന പനിയാണ് രക്താര്‍ബുദത്തിന്റെ ഒരു ലക്ഷണം. രോഗം കോശങ്ങളുടെ പ്രതിരോധശേഷി നശിപ്പിയ്ക്കുന്നതാണ് കാരണം.

മറ്റു കാരണങ്ങളില്ലാത്ത രക്തസ്രാവമാണ് മറ്റൊരു കാരണം. മൂക്ക്, വായ, മലദ്വാരം, മൂത്രദ്വാരം എന്നിവിടങ്ങളില്‍ നിന്നുള്ള അസ്വഭാവിക ബ്ലീഡിംഗ് ബ്ലഡ് ക്യാൻസറിന്റെ ഒരു ലക്ഷണമാണ്. പ്ലാറ്റ്‌ലെറ്റ് കൗണ്ട് കുറയുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കും. പെട്ടെന്നു തന്നെ അസുഖങ്ങളും അണുബാധകളുമുണ്ടാകും.

Related Topics

Share this story