Times Kerala

മുഖം വെളുക്കാന്‍ കര്‍പ്പൂരം ചാലിച്ച വെളിച്ചെണ്ണ.!

 
മുഖം വെളുക്കാന്‍ കര്‍പ്പൂരം ചാലിച്ച വെളിച്ചെണ്ണ.!

വെളുത്ത നിറം ആഗ്രഹിക്കാത്തവര്‍ വിരളമാണ്. എത്രമാത്രം വെളുത്തിരുന്നാല്‍ ആത്രയും സൌന്ദര്യം കൂടും എന്ന ചിന്താഗതിക്കാരാണ് ഭൂരിഭാഗം മലയാളികളും. മലയാളികളുടെ ഈ സൌന്ദര്യമോഹം കാരണമാണ് നാട്ടില്‍ മുക്കിനു മുക്കിന് ബ്യൂട്ടിപാര്‍ലറുകള്‍ ഉയര്‍ന്നുവന്നതും. കീശകാലിയാകുന്ന പരിപാടിയായതിനാല്‍ പലരും അങ്ങോട്ട് പോകുവാന്‍ മടിക്കാറാണ് പതിവ്. എന്നാല്‍ അധികം കാശ് ചിലവാകാതെ വീട്ടില്‍ ഇരുന്നത് തന്നെ നിറം വര്‍ദ്ധിപ്പിക്കാം എന്നതാണ് സത്യം. വെളിച്ചെണ്ണ ഉപയോഗിച്ച് നിറം കൂട്ടാം. പല സൗന്ദര്യ, ചര്‍മപ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണിത്. തികച്ചും പ്രകൃതിദത്തമായ സൗന്ദര്യസംരക്ഷണ വഴിയെന്നു വേണമെങ്കില്‍ പറയാം. അതുപോലെ വെളിച്ചെണ്ണയും പച്ചക്കര്‍പ്പൂരവും കലര്‍ത്തി മുഖത്തു പുരട്ടുന്നതു നല്ലൊന്നാന്തരം സൗന്ദര്യസംരക്ഷണവഴിയാണ്. അതുമാത്രമല്ല പലതരം ചര്‍മപ്രശ്നങ്ങള്‍ക്കുമുള്ള സ്വാഭാവിക പരിഹാരമായി കര്‍പ്പൂരം ചാലിച്ച വെളിച്ചെണ്ണ ഉപയോഗിക്കാം.പച്ചവെളിച്ചെണ്ണയില്‍ പച്ചക്കര്‍പ്പൂരം കലര്‍ത്തിയാണ് ഇതുണ്ടാക്കേണ്ടത്. പച്ചവെളിച്ചെണ്ണയും പച്ചക്കര്‍പ്പൂരവുമാണ് കൂടുതല്‍ നല്ലത്. കര്‍പ്പൂരം അധികം വേണ്ട.

സെന്‍സിറ്റീവായ ചര്‍മമുള്ളവര്‍ ശരീരത്തിന്റെ വേറെയേതെങ്കിലും ഭാഗത്ത് ഇതു പുരട്ടിയ ശേഷം പ്രശ്നമില്ലെങ്കില്‍ മാത്രം മുഖത്തു പുരട്ടുക. ഈ മിശ്രിതങ്ങള്‍ പുരട്ടി പത്തുപതിനഞ്ചു മിനിറ്റു കഴിയുമ്പോള്‍ കടലമാവോ ചെറുപയര്‍ പൊടിയോ പുരട്ടി കഴുകാം. ശേഷം വേണമെങ്കില്‍ മോയിസ്ചറൈസര്‍ പുരട്ടാം. ചര്‍മത്തിന് വെളുപ്പു ലഭിയ്ക്കാനുള്ള തികച്ചും സ്വാഭാവിക വഴിയാണ് കര്‍പ്പൂരം കലര്‍ന്ന വെളിച്ചെണ്ണ. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു തവണ ഉപയോഗിയ്ക്കുന്നത് ഗുണം നല്‍കും. കര്‍പ്പൂരം, ചന്ദനപ്പൊടി, കുങ്കുമപ്പൂ, പാല്‍പ്പാട എന്നിവ ചേര്‍ത്തരച്ച് മുഖത്തിടുന്നതും മുഖചര്‍മത്തിന് വെളുപ്പു നല്‍കാന്‍ ഏറെ നല്ലതാണ്. മുഖത്തിന് തിളക്കവും മൃദുത്വവും നല്‍കാന്‍ കര്‍പ്പൂരമിട്ട വെളിച്ചെണ്ണ ഏറെ നല്ലതാണ്. ഇത് മുഖത്തെ ചര്‍മകോശങ്ങള്‍ക്ക് പുതുമ നല്‍കാനും ഏറെ നല്ലതാണ്.

മുഖക്കുരു കാരണം മുഖത്തുണ്ടാകുന്ന ഇരുണ്ട പാടുകള്‍, കുത്തുകള്‍ എന്നിവയകറ്റുന്നതിനുള്ള നല്ലൊരു വഴിയാണ് കര്‍പ്പൂരം ചാലിച്ച വെളിച്ചെണ്ണ മുഖത്തു പുരട്ടുന്നത്. അതുപോലെ മുഖത്തുണ്ടാകുന്ന ചൊറിച്ചിലിനുളള നല്ലൊരു പരിഹാരമാണ് കര്‍പ്പൂരം കലര്‍ത്തിയ വെളിച്ചെണ്ണ. ഇത് ചര്‍മത്തിലെ അലര്‍ജിയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്. എക്സീമ, സോറിയാസിസ് പോലുളള ചര്‍മ പ്രശ്‌നങ്ങള്‍ക്കും കര്‍പ്പൂരം കലര്‍ത്തിയ വെളേെിച്ചണ്ണ നല്ലൊരു മരുന്നു തന്നെയാണ്. നിറം ഉള്ളവരും ഇല്ലാത്തവരും ഒരു പോലെ കഷ്ട്ടപ്പെടുന്ന ഒന്നാണ് മുഖക്കുരു. മുഖക്കുരുവിനുളള നല്ലൊരു പരിഹാരമാണിത്. കര്‍പ്പൂരത്തിന് മരുന്നു ഗുണമുണ്ട്. ഇത് ദോഷകരമായ ബാക്ടീരിയകളെ നശിപ്പിയ്ക്കുന്നു. മുഖക്കുരു മാറാന്‍ മാത്രമല്ല, മുഖക്കുരു പാടുകള്‍ കളയാനും കര്‍പ്പൂരം വെളിച്ചെണ്ണയില്‍ ചാലിച്ചു മുഖത്തു പുരട്ടുന്നത് ഏറെ നല്ലതാണ്. ചര്‍മത്തില്‍ വിഷജീവികളോ പ്രാണികളോ കടിച്ചാല്‍ ഈ ഭാഗത്തു പുരട്ടാവുന്ന നല്ലൊരു മരുന്നു കൂടിയാണിത്. ഇത് വിഷാംശം ഉളളിലേയ്ക്കു പോകുന്നതു തടയും. വേദനയ്ക്കു ശമനം നല്‍കും.

Related Topics

Share this story