Times Kerala

പാദങ്ങള്‍ വിണ്ടു കീറുന്നെങ്കില്‍

 
പാദങ്ങള്‍ വിണ്ടു കീറുന്നെങ്കില്‍

ദിവസവും കിടക്കുന്നതിനു മുന്‍പായി കാലുകളില്‍ മോയിസ്ചറൈസറുകള്‍ ഉപയോഗിക്കാം. സ്ഥിരം ഈര്‍പ്പമയമായി കാലുകളെ വയ്ക്കുന്നത് വെടിപ്പ് തടയാന്‍ സഹായിക്കും. മിനുസക്കല്ല് (വെള്ളാരംകല്ല്) ഉപയോഗിച്ച് ഉപ്പൂറ്റിയില്‍ ഉരച്ചാല്‍ മാര്‍ദ്ദവം കുറയ്ക്കാന്‍ സഹായകമാകും. പാദരക്ഷ ധരിച്ച് നടക്കുന്നത് പാദങ്ങളെ വിണ്ടുകീറലില്‍ നിന്നും ഒഴിവാക്കും. കാല്‍പാദങ്ങളില്‍ സമ്മര്‍ദ്ദം അധികം ഏല്‍ക്കാത്ത ചെരുപ്പുകള്‍ ഉപയോഗിച്ചാല്‍ ഈ അവസ്ഥയ്ക്ക് കുറെയേറെ മോചനം ലഭിക്കും. അതുപോലെ, കാലുകളില്‍ സോക്സുകള്‍ ധരിക്കുകയും ദിവസവും രണ്ടു പ്രാവശ്യമെങ്കിലും കാലുകള്‍ വൃത്തിയാക്കുകയും ചെയ്യുന്നത് വെടിപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു.

ഓയില്‍, നാരങ്ങനീര്‍ മിശ്രിതം കാലില്‍ പുരട്ടാം. നന്നായി പഴിത്ത നേന്ത്രപഴം പള്‍പ്പാക്കി പാദങ്ങളില്‍ പുരട്ടി പത്തു മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ന്ന മിശ്രിതം ഉപയോഗിക്കാം. വെന്ത വെളിച്ചെണ്ണ അഥവാ തേങ്ങാപ്പാല്‍ തിളപ്പിച്ചെടുക്കുന്ന വെളിച്ചെണ്ണ പുരട്ടാം.

Related Topics

Share this story