Times Kerala

വെളുത്തുള്ളി അത്ര നിസ്സാരക്കാരനല്ല!

 
വെളുത്തുള്ളി അത്ര നിസ്സാരക്കാരനല്ല!

ലോകത്തിലെ എല്ലാ ഭക്ഷണ രീതികളിലും അടങ്ങിയിട്ടുള്ള ഒന്നാണ് വെളുത്തുള്ളി. 100 ഗ്രാം വെളുത്തുള്ളിയില്‍ 150 കലോറി, 6.36 പ്രോട്ടീന്‍, വിറ്റാമിന്‍ ബി1, ബി2, ബി3, ബി6 വിറ്റാമിന്‍ സി, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, പൊട്ടാസ്യം, സിങ്ക്, എന്നിവയടങ്ങിയിട്ടുണ്ട്.

ഇതിന്‍റെ ഗുണങ്ങള്‍

എല്ലാം ദിവസവും വെളുത്തുള്ളി കഴിക്കുന്നത് രക്ത ശുദ്ധിവരുത്താന്‍ നല്ലതാണ്.
പനി, കഫക്കെട്ട്, ജലദോഷം, ചുമ, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ക്ക് പരിഹാരമായി വെളുത്തുള്ളി കഴിക്കാം.
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും വെളുത്തുള്ളി വളരെ നല്ലതാണ്.
ഒന്നോ രണ്ടോ വെളുത്തുള്ളി ദിവസവും രാവിലെ കഴിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാനും കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനും ഹൃദയ രക്ത ധമനികളില്‍ ഉണ്ടാകുന്ന രോഗങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നു.
ശരീരത്തിനെ അലര്‍ജിയോട് പ്രധിരോധിക്കാന്‍ പ്രാപ്തമാക്കുന്നു.
വെളുത്തുള്ളിയും കരയാമ്പും ചതച്ച് വേദനയുള്ള പല്ലില്‍ വെച്ചാല്‍ പല്ലുവേദന പമ്പ കടക്കും.
ശരീരത്തില്‍ ഇരുമ്പിനെ കൂടുതലായി ആഗിരണം ചെയ്യുന്നതും പുറത്തുവിടുന്നതും ഫെറോപ്രോട്ടീന്‍ എന്ന പ്രോട്ടീന്‍ ആണ്.

Related Topics

Share this story