Times Kerala

മുടി നരക്കും മുന്‍പ് തേക്കാം ഉള്ളി നീര്

 
മുടി നരക്കും മുന്‍പ് തേക്കാം ഉള്ളി നീര്

കേശസംരക്ഷണത്തിലെ പ്രധാന വെല്ലുവിളി എന്ന് പറയുന്നത് പലപ്പോഴും മുടി നരക്കുന്നതാണ്. ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ജീവിതത്തില്‍ സൃഷ്ടിക്കുന്നു. ഇത്തരം പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് പല മാര്‍ഗ്ഗങ്ങളും പരീക്ഷിക്കുന്നവര്‍ക്ക് പലപ്പോഴും പല മാര്‍ഗ്ഗങ്ങളും വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. എങ്ങനെയെങ്കിലും മുടിയുടെ പ്രതിസന്ധി ഇല്ലാതാക്കുന്നതിനും മുടിക്ക് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിനും നിരവധി മാര്‍ഗ്ഗങ്ങള്‍ തേടുന്നവരാണ് നമ്മള്‍. ഇതില്‍ ഒരു പരിഹാരവും ലഭിക്കാത്തതാണ് പലപ്പോഴും മുടി നരക്കുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ എന്നും എപ്പോഴും പല തരത്തിലുള്ള പ്രതിവിധികള്‍ തേടിപ്പോവുന്നവരുണ്ട്. എന്നാല്‍ പലപ്പോഴും ഇതിന്റെയെല്ലാം അവസാന ഫലം എന്ന് പറയുന്നത് പാര്‍ശ്വഫലങ്ങള്‍ തന്നെയാണ്.

മുടി കൊഴിച്ചിലിന് പൂര്‍ണപരിഹാരം നല്‍കുന്നതോടൊപ്പം മുടിക്ക് തിളക്കവും അകാല നരയെന്ന പ്രശ്‌നത്തിന് പരിഹാരവും കാണാന്‍ സഹായിക്കുന്നു. പല വിധത്തിലുള്ള മുടി സംരക്ഷണ പ്രതിസന്ധികള്‍ക്കെല്ലാം നല്ലൊരു ഉപാധിയാണ് ഉള്ളി നീര്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും നല്ലതാണ്. മുടി കൊഴിച്ചില്‍ പലപ്പോഴും ഇല്ലാതാക്കുന്നത് അകാലനരയെ മാത്രമല്ല വര്‍ദ്ധിപ്പിക്കുന്നത് നമ്മുടെ ആത്മവിശ്വാസത്തെക്കൂടിയാണ്. പലരിലും പ്രതിസന്ധി ഉണ്ടാക്കുന്ന പ്രശ്‌നങ്ങളില്‍ മികച്ചതാണ് ഇത്. ചെറുപ്പക്കാരിലാണ് ഏറ്റവും കൂടുതല്‍ ഈ പ്രശ്‌നം കണ്ട് വരുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം തേടിപ്പോയി പ്രതിസന്ധിയില്‍ ആവുന്നത് പലപ്പോഴു ചെറുപ്പക്കാരാണ്‌

എന്നാല്‍ പ്രകൃതിദത്തമായ വഴികള്‍ കൊണ്ട് എങ്ങനെയെല്ലാം നരച്ച മുടിയെ പ്രതിരോധിക്കാം എന്ന് നോക്കാം.

സൗന്ദര്യസംരക്ഷണത്തിന് പ്രധാനപ്പെട്ട വെല്ലുവിളിയാണ് പലപ്പോഴും അകാല നര. അകാല നരയെ പ്രതിരോധിക്കാന്‍ ചില വീട്ടുവഴികള്‍ ഉണ്ട്. എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് അകാല നരക്ക് പരിഹാരം കാണാന്‍ ഉപയോഗിക്കുന്നത് എന്ന് നോക്കാം. നിങ്ങളുടെ മുടി കൊഴിച്ചലിന് ഒന്നാന്തരം ഉപാധിയാണ് ഉള്ളി. ഇതുപയോഗിച്ച് തയ്യാറാക്കാവുന്ന ചില കൂട്ടുകള്‍ നല്ല മുടി നിങ്ങള്‍ക്ക് നല്‍കും. വൈറ്റമിന്‍ സി, മെഗ്നീഷ്യം, പൊട്ടാസിയം, ജെര്‍മേനിയം, സള്‍ഫര്‍ എന്നീ പോഷകമൂല്യങ്ങള്‍ എല്ലാം തന്നെ ഉള്ളിയില്‍ അടങ്ങിയിട്ടുണ്ട്. ഉള്ളി നിങ്ങളുടെ മുടിയിലെ അഴുക്കിനെയും നീക്കം ചെയ്യും. മാത്രമല്ല മുടിക്കുണ്ടാവുന്ന പല പ്രതിസന്ധികളും ഇല്ലാതാക്കാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഉള്ളി നീര്.

എല്ലാ കോശങ്ങളിലും എത്തുന്നു
സള്‍ഫര്‍ എന്ന മിനറല്‍സ് ധാരാളം അടങ്ങിയ ഉള്ളി എല്ലാ കോശങ്ങളിലും എത്തുന്നു. ഇത് നന്നായി മുടി വളരാന്‍ സഹായിക്കുന്നു. ഇത് ചര്‍മത്തിനും നഖത്തിനും നല്ലതാണ്. ഉള്ളി തലയോട്ടിലേക്ക് ഇറങ്ങിച്ചെന്ന് പുതിയ മുടി വരാന്‍ സഹായിക്കും. മുടി കൊഴിച്ചലിന് കാരണമാകുന്ന ഡിടിഎച്ച് ഹോര്‍മോണിനെ തടഞ്ഞു നിര്‍ത്താനും ഉള്ളി സഹായിക്കും.

വെളുത്ത മുടി
വെളുത്ത മുടി കറുപ്പിക്കാന്‍ ഉള്ളി ജ്യൂസ് ഉണ്ടാക്കാം. ഉള്ളിയുടെ തൊലി ചെറുതായി മുറിച്ചെടുത്തത് അര കപ്പ് എടുക്കുക. എന്നിട്ട് ജ്യൂസാക്കാം. ഇതില്‍ കുറച്ച് വെള്ളം ചേര്‍ക്കാം. ഈ ജ്യൂസ് ദിവസവും നിങ്ങളുടെ തലയോട്ടില്‍ നന്നായി മസാജ് ചെയ്ത് പിടിപ്പിക്കാം. അര മണിക്കൂറോ ഒരു മണിക്കൂറോ വെക്കുക. എന്നിട്ട് കഴുകി കളയാം.

തയ്യാറാക്കുന്ന വിധം
ഉള്ളിനീര് എങ്ങനെ അകാല നരക്ക് ഉപയോഗിക്കാം എന്ന് നോക്കാം. പലര്‍ക്കും കൃത്യമായി ഉപയോഗിക്കാന്‍ അറിയാത്തതാണ് പ്രശ്‌നം വഷളാക്കുന്നത്. എന്നാല്‍ ഇത് ഉപയോഗിക്കുന്ന വിധം എങ്ങനെയെന്ന് നോക്കാം.

അര കപ്പ് ഉള്ളി ജ്യൂസും തേനും ചേര്‍ത്ത് മുടിയില്‍ തേക്കാം. ദിവസവും ഇത് ചെയ്തു നോക്കൂ വ്യത്യാസം കാണാം.

താരന്
താരന് അത്യുത്തമ പരിഹാരമാര്‍ഗമാണ് ഉള്ളി. കുളിക്കുന്നതിനുമുന്‍പ്് അര മണിക്കൂര്‍ ഉള്ളി ജ്യൂസ് തലയില്‍ തേച്ച് പിടിപ്പിക്കാം. എന്നിട്ട് ഷാമ്പൂ ഇട്ട് കഴുകി കളയാം. ഇത് താരനെ നീക്കം ചെയ്യും.

ഉള്ളി ജ്യൂസ്
ഉള്ളി ജ്യൂസ് ഉണ്ടാക്കിവെക്കുക. മുടിയില്‍ ആദ്യം ഓയില്‍ കൊണ്ട് മസാജ് ചെയ്യുക. എന്നിട്ട് ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടവല്‍ മുടിയില്‍ കെട്ടിവയ്ക്കുക. അല്‍പം കഴിഞ്ഞ് ടവല്‍ മാറ്റി സവാളയുടെ നീര് മുടിയില്‍ പുരട്ടാം. ഇത് മുടി കൊഴിച്ചലിന് നല്ലതാണ്.

ഉള്ളിയും ഉലുവ പേസ്റ്റും
ഉള്ളിയും ഉലുവ പേസ്റ്റും ചേര്‍ത്ത് മിശ്രിതം ആക്കാം. ഇത് നിങ്ങളുടെ തലയില്‍ തേക്കൂ. അരമണിക്കൂര്‍ വെച്ചതിനുശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം.

കഷണ്ടിയെ പ്രതിരോധിക്കാന്‍
കഷണ്ടിയെന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒരു മാര്‍ഗ്ഗമാണ് ഇത്. ഉള്ള നീര് തലയില്‍ തേച്് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ പ്രതിരോധിക്കുന്നു കഷണ്ടിയെ. ഒരാഴ്ച സ്ഥിരമായി ചെയ്താല്‍ അത് ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

Related Topics

Share this story