Times Kerala

ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജിയുടെ ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ നിരത്തു കീഴടക്കിക്കൊണ്ടിരിക്കുന്നു

 
ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജിയുടെ ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ നിരത്തു കീഴടക്കിക്കൊണ്ടിരിക്കുന്നു

ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജിയുടെ (മോറിസ് ഗാരേജസ്) ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ നിരത്തു കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലാണ് ഇപ്പോള്‍ മോറിസ് ഗാരേജ്. എംജിയുടെ രണ്ടാമത്തെ വാഹനവും ഇന്ത്യന്‍ നിരത്തിലേക്ക് എത്താനൊരുങ്ങുകയാണ്.

എംജിയുടെ ഏറ്റവും പുതിയ ഇലക്ട്രിക് എസ്‍യുവിയായ ഇ ഇസഡ്എസാണ് കമ്പനി ഇന്ത്യയില്‍ രണ്ടാമതായി എത്തിക്കുന്നത്. ഈ ഡിസംബറില്‍ വാഹനം ഇന്ത്യയിലെത്തിയേക്കും. കഴിഞ്ഞ ദിവസം എംജി ഈ വാഹനത്തിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നു. 2019 അവസാന മാസം പുറത്തിറക്കുകയും ബുക്കിങ്ങ് സ്വീകരിച്ച് തുടങ്ങുകയും ചെയ്യുമെങ്കിലും പുതുവര്‍ഷത്തിലായിരിക്കും ഈ വാഹനം ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. 19.60 ലക്ഷം രൂപയ്ക്കാണ് വാഹനം ബ്രിട്ടണില്‍ വില്‍പ്പനയ്‌ക്കെത്തിച്ചത്. അടുത്ത വര്‍ഷമാണ് വാഹനം കമ്പനി വിപണിയിലെത്തിക്കുന്നത്.

44.5 കിലോവാട്ട് ബാറ്ററിയാണ്.150 എച്ച്പി കരുത്താണ് ഇതുല്‍പ്പാദിപ്പിക്കുക. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 8.2 സെക്കന്റുകള്‍ മാത്രം മതി. ഒറ്റ ചാര്‍ജില്‍ 335 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. 60 കിലോമീറ്റര്‍ വേഗ പരിധിയില്‍ സഞ്ചരിച്ചാല്‍ 428 കിലോമീറ്റര്‍ വരെ ചാര്‍ജ് നില്‍ക്കും എന്നാണ് കമ്പനി പറയുന്നത്.

Related Topics

Share this story