Times Kerala

മൂന്ന് മാസത്തിനുള്ളില്‍ ഇന്ത്യയിലെ മികച്ച വാഹന നിര്‍മ്മാതാക്കളുടെ പട്ടികയില്‍ കിയയും

 
മൂന്ന് മാസത്തിനുള്ളില്‍ ഇന്ത്യയിലെ മികച്ച വാഹന നിര്‍മ്മാതാക്കളുടെ പട്ടികയില്‍ കിയയും

ദക്ഷിണ കൊറിയന്‍ വാഹനനിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‍സിന്റെ സെല്‍റ്റോസ് ഓഗസ്റ്റ് 22ന് ആ ണ് ഇന്ത്യന്‍ വിപണിയിലെത്തിയത്. ഇടത്തരം എസ് യു വി വിഭാഗത്തിലേക്കാണ് സെല്‍റ്റോസ് എത്തിയത്. ഈ ഒരൊറ്റ വാഹനം കൊണ്ട് തന്നെ കമ്ബനി ഇന്ത്യയിലെ അഞ്ചാമത്തെ വലിയ കാര്‍ നിര്‍മാതാക്കളായിരിക്കുകയാണ്. ഇറങ്ങിയ നാള്‍ മുതല്‍ മികച്ച അഭിപ്രായം ആണ് വാഹനത്തിന് ലഭിച്ചത്. വാഹനത്തിന്‍റെ ബുക്കിങ് കൂടിയതോടെ കമ്ബനി സെല്‍റ്റോസിന്‍റെ ഉത്പാദനം വര്‍ധിപ്പിച്ചു. ഇതോടെ ഉത്പാദന ശേഷി ഇപ്പോള്‍ പ്രതിമാസം 15,000 യൂണിറ്റായി. ഇതോടെ ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി മാറിയിരിക്കുകയാണ്സെല്‍റ്റോസ്.

4.3 മീറ്റര്‍ നീളമുള്ള വാഹനം 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍, 1.4 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എന്നിങ്ങനെ മൂന്നു എഞ്ചിന്‍ ഓപ്ഷനുകളിലാവും വാഹനം എത്തുക. മാനുവല്‍ ഗിയര്‍ബോക്സ് ഉള്‍പ്പെടെ നാലു വ്യത്യസ്ത ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ സെല്‍റ്റോസിലുണ്ട്.
ഓട്ടോമാറ്റിക്കില്‍ ടോര്‍ഖ് കണ്‍വേര്‍ട്ടര്‍, സിവിടി, ഇരട്ട ക്ലച്ച്‌ ഗിയര്‍ബോക്സ് ഓപ്ഷനുകളുണ്ടാകും. പൂര്‍ണ്ണ എല്‍ഇഡി ഹെഡ്ലാമ്ബുകളാണ് വാഹനത്തില്‍. ഡെയ്ടൈം റണ്ണിങ് ലൈറ്റുകള്‍ക്ക് താഴെ ടേണ്‍ ഇന്‍ഡിക്കേറ്ററുകളുണ്ടാകും. ഹെഡ്സ് അപ്പ് ഡിസ്പ്ലേ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, എട്ടു സ്പീക്കര്‍ ബോസ് ഓഡിയോ സംവിധാനം, എയര്‍ പ്യൂരിഫയര്‍, 360 ഡിഗ്രി ക്യാമറ, പിന്‍ സണ്‍ഷേഡ് കര്‍ട്ടന്‍, 7.0 ഇഞ്ച് വലുപ്പമുള്ള TFT ഡിസ്പ്ലേ എന്നിവയെല്ലാം കിയ സെല്‍റ്റോസിന്റെ പ്രധാന സവിശേതകളാണ്. ചുവപ്പ്, കറുപ്പ്, നീല, ഓറഞ്ച്, ഗ്ലേഷ്യര്‍ വൈറ്റ്, ക്ലിയര്‍ വൈറ്റ്, സില്‍വര്‍, ഗ്രേ എന്നീ നിറങ്ങളിലാണ് വാഹനം വിപണിയില്‍ എത്തിയത്.

Related Topics

Share this story