Times Kerala

ടൊയോട്ട റൈസ് കോംപാക്റ്റ് ഇന്ന് വിപണിയില്‍

 
ടൊയോട്ട റൈസ് കോംപാക്റ്റ് ഇന്ന് വിപണിയില്‍

ഇന്ന് വിപണിയിലെത്തുന്ന ടൊയോട്ട യുടെ ഏറ്റവും പുതിയ ചെറു എസ്‌യുവിയാണ് ടൊയോട്ട റൈസ് കോംപാക്റ്റ്. വിപണിയില്‍ ഇത് ഹ്യുണ്ടായ് വെന്യു, മഹീന്ദ്ര എക്സ് യു വി 300, ടാറ്റയുടെ നെക്സണ്‍ എന്നിവയ്‌ക്കെതിരെ മത്സരിക്കും. റൈസ് നാല് മോഡലുകളിലാണ് എത്തുന്നത്. എക്സ്, എക്സ്‌എസ്, ജി, ഇസഡ് എന്നീ മോഡലുകളിലാണ് വിപണിയില്‍ എത്തുന്നത്. ടൊയോട്ട അതിന്റെ എല്ലാ വേരിയന്റുകള്‍ക്കും 2WD, 4WD ഓപ്ഷനുകളുള്ള സബ് കോംപാക്റ്റ് എസ്‌യുവി വാഗ്ദാനം ചെയ്യും.

ഇതിനുപുറമെ, ഇന്ധനക്ഷമത കണക്കുകളും പുറത്തുവിട്ടിട്ടുണ്ട്: 2WD ന് 18.6 kmpl/ 4WD ന് 17.4km/ലിറ്ററും കിട്ടും. 3,995 മില്ലീമീറ്റര്‍ നീളവും 1,695 മില്ലീമീറ്റര്‍ വീതിയും 1,620 മില്ലീമീറ്റര്‍ ഉയരവുമാണ്. റൈസിന്റെ 369 ലിറ്റര്‍ ബൂട്ട് സ്പെയിസ്, രണ്ട് ലെവല്‍ സ്റ്റോറേജ് സ്പേസം ഉണ്ട്. മെഷ് ഡിസൈന്‍, എല്‍ഇഡി ഹെഡ്‌ലാമ്ബുകള്‍, ഡിആര്‍എല്‍, എഡ്ജി ഫോഗ് ലാമ്ബുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍, ഫ്ലോട്ടിംഗ് D-പില്ലര്‍ എന്നിവയും വാഹനത്തിനുണ്ട്.

Related Topics

Share this story