Times Kerala

വിപണിയില്‍ വലിയ നേട്ടത്തോടെ മാരുതി സുസുക്കി

 
വിപണിയില്‍ വലിയ നേട്ടത്തോടെ മാരുതി സുസുക്കി

കഴിഞ്ഞ മാസത്തെ കണക്കുകള്‍ അനുസരിച്ച്‌ വിപണിയില്‍ വലിയ നേട്ടം മുണ്ടാക്കിയിരിക്കുകയാണ് മാരുതി സുസുക്കി. 1,53,435 യൂണിറ്റുകളുടെ വില്‍പ്പനയാണ് കഴിഞ്ഞ മാസം മാത്രം മാരുതി സുസുക്കി നടത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടത്തിയ വില്പനയെക്കാള്‍ 4.5 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഇപ്പോള്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 1,44,277 യൂണിറ്റുകളാണ് വിറ്റത്. ദീപാവലി, നവരാത്രി, വലിയ ഓഫറുകള്‍ ഇവയെല്ലാമാണ് വില്‍പ്പനയില്‍ വളര്‍ച്ചയുണ്ടാകാന്‍ കാരണം.

Related Topics

Share this story