Times Kerala

സ്പാഗട്ടി ടാക്കോസ് ഉണ്ടാക്കാം

 
സ്പാഗട്ടി ടാക്കോസ് ഉണ്ടാക്കാം

പലര്‍ക്കും സ്പാഗട്ടിയും, ടാക്കോസും അറിയാമായിരിക്കും. എന്നാല്‍ സ്പാഗട്ടി ടാക്കോസ് എന്ന വിഭവം ആരെങ്കിലും ഉണ്ടാക്കി നോക്കിയിട്ടുണ്ടോ. അറിയാത്തവര്‍ താഴെ പറയുംപോലെ ഉണ്ടാക്കി നോക്കൂ.

ടാക്കോ ഷെല്ലുകള്‍ ( ഇവ മയമുള്ളതാണ് നല്ലത്. എന്നാല്‍ കടുപ്പമുള്ളവയും വേണ്ടതു പോലെ കൈകകാര്യം ചെയ്താല്‍ കുഴപ്പമില്ല) മരിനാര സോസ് (ടൊമാറ്റോ, ഹെര്‍ബ് പാസ്റ്റ സോസ് എന്നിവ). അല്ലെങ്കില്‍ ബൊളോഗനീസ് സോസും മീറ്റ് ബോളുകളും, അല്ലെങ്കില്‍ സോസേജും. ഒരുക്കിയ സ്പാഗട്ടി (ഒപ്പം നൂഡില്‍സും, സോസും, മുകളില്‍ വിതറാനുള്ളവയും) ഉപ്പും, കുരുമുളകും കൂടുതല്‍ സ്വാദിനായി ചേര്‍ക്കാം. മുകളില്‍ വിതറാനുള്ളവ (അരിഞ്ഞ പച്ച മുളക്, വെണ്ണ തുടങ്ങിയവ) ഉണ്ടാക്കുന്ന വിധം സ്പാഗട്ടി തയ്യാറാക്കുക. നൂഡില്‍സും, മുകളില്‍ വിതറാനുള്ളവയും, സോസുകളും തെരഞ്ഞെടുക്കുക. സ്പാഗട്ടി വെള്ളം ചെരിച്ച് കളഞ്ഞ് തണുക്കാനനുവദിക്കുക. സ്പാഗട്ടിക്ക് ചൂടോ, ഈര്‍പ്പമോ ഇല്ല എന്നുറപ്പ് വരുത്തുക. സോസ് ചൂടാക്കുക. സോസ് നിങ്ങള്‍ സ്വയം നിര്‍മ്മിക്കുകയാണെങ്കില്‍ അത് വെള്ളം വളരെ കുറച്ച് ഉണ്ടാക്കണം. തുടര്‍ന്ന് സോസ് പാസ്റ്റയുമായി മിക്സ് ചെയ്യുക. സോസിന്‍റെ രുചി സ്പാഗട്ടിക്ക് ലഭിക്കാന്‍ ചെറിയ ബൗളുകളില്‍ വിളമ്പിയാല്‍ മതി. ഇങ്ങനെ ചെയ്യുമ്പോള്‍ സ്പാഗട്ടി സോസുമായി നല്ലതുപോലെ യോജിച്ചിരിക്കും.ആവശ്യമെങ്കില്‍ മീറ്റ് സോസ് നൂഡില്‍സുമായി ചേര്‍ക്കുന്നതിന് മുമ്പ് ഒരു അരിപ്പ ഉപയോഗിച്ച് അരിച്ച് ജലാംശം കുറയ്ക്കാം. ടാക്കോ ഷെല്ലിലേക്ക് സ്പാഗട്ടി കോരിയിടുക. ഉയരമുള്ള ഒരു പാനില്‍ നേരെ അടുക്കുക. ടാക്കോസ് പാകം ചെയ്ത ശേഷം കുരുമുളക് പൊടിയോ, അയമോദകമോ വിതറുക. ചീസും മുകളില്‍ വിതറാം. ചീസ് ഉരുകികിട്ടാന്‍ മുകളില്‍ ഇട്ട ശേഷം ഓവനില്‍ അഞ്ച് മിനുട്ട് വെയ്ക്കുക. ശേഷം അതു വാങ്ങി കഴിക്കുന്നതിന് മുമ്പായി ഒരു മിനുട്ട് തണുപ്പിക്കുക. സ്പാഗട്ടി ടാക്കോസ് തയ്യാറായിക്കഴിഞ്ഞു മേമ്പൊടി കുക്കിങ്ങ് ഏരിയ ക്ലീന്‍ ചെയ്യാന്‍ മറക്കാതിരിക്കുക. വിവിധ തരം നൂഡില്‍സുകള്‍ ഉപയോഗിക്കാം. സ്പാഗട്ടി നൂഡില്‍സ് ഇല്ലെങ്കില്‍ എയ്‍ജല്‍ ഹെയര്‍ പാസ്റ്റ, ഫാര്‍ഫെല്ലെ, പെന്നെ തുടങ്ങിയവയൊക്കെ ഉപയോഗിക്കാം. ഷെല്ലിനായി ഫ്രഷ് കോണ്‍ ടോര്‍ടില്ല ഉപയോഗിക്കാം. കടയില്‍ നിന്ന് വാങ്ങുന്ന ടോര്‍ടില്ലയേക്കാള്‍ ഏറെ രുചിയുള്ളതാണ് വീട്ടില്‍ തയ്യാറാക്കുന്നതിന്. ചൂടുള്ള ഭക്ഷണം പാചകം ചെയ്യാനുള്ള മുന്‍കരുതലുകളെടുക്കുക. ഓവനാണ് പാചകത്തിന് ഉപയോഗിക്കുന്നതെങ്കില്‍ കൈയ്യുറ ഉപയോഗിച്ച് പാന്‍ കൈകാര്യം ചെയ്യുക.

Related Topics

Share this story