Times Kerala

ടൊമാറ്റോ ദാല്‍ കറി

 
ടൊമാറ്റോ ദാല്‍ കറി

പരിപ്പ് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. പരിപ്പും തക്കാളിയും ചേര്‍ത്ത് ചപ്പാത്തിക്കൊരു കറി തയ്യാറാക്കിയാലോ. ഈ ടൊമാറ്റോ-ദാല്‍ കറി പരീക്ഷിച്ചു നോക്കൂ. അല്‍പം എരിവുള്ള കറിയാണ് ഇത്. മഞ്ഞ പരിപ്പിനു പകരം ചുവന്ന നിറത്തിലുള്ള പരിപ്പാണ് ഈ കറിയ്ക്ക് ഉപയോഗിക്കുന്നത്.

ചുവന്ന പരിപ്പ്-അരക്കപ്പ് സവാള-1 ക്യാരറ്റ്-1 തക്കാളി-4 തേങ്ങ-അരക്കപ്പ് പച്ചമുളക്-4 വെളുത്തുള്ളി-4 ഇഞ്ചി-1 കഷ്ണം മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍ ജീരകപ്പൊടി-അര ടീസ്പൂണ്‍ കായപ്പൊടി-അര ടീസ്പൂണ്‍ കടുക്-അര ടീസ്പൂണ്‍ കറിവേപ്പില ഒരു പാത്രത്തില്‍ അല്‍പം എണ്ണയൊഴിച്ച് കടുകു പൊട്ടിക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സവാള, ക്യാരറ്റ് എ്ന്നിവ ചേര്‍ത്തിളക്കണം. ഉപ്പും എല്ലാ മസാലപ്പൊടികളും ചേര്‍ത്ത് നല്ലപോലെ ഇളക്കുക. മുകളിലെ മിശ്രിതം മൂത്തു കഴിയുമ്പോള്‍ തക്കാളി അരിഞ്ഞു ചേര്‍ക്കണം. ഇത് വഴറ്റിയ ശേഷം കഴുകി വച്ചിരിക്കുന്ന ചുവന്ന പരിപ്പു ചേര്‍ത്ത് ഇളക്കണം. കറിവേപ്പിലയും പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കണം. തേങ്ങ അല്‍പം വെള്ളം ചേര്‍ത്തരച്ച് വേവിച്ച പരിപ്പു കറിയിലേക്കു ചേര്‍ത്തിളക്കുക. ഇത് ഒന്നു രണ്ടു മിനിറ്റ് വേവിച്ച ശേഷം വാങ്ങി വയ്ക്കാം. മേമ്പൊടി പരിപ്പ് വല്ലാതെ വെന്തുടയാതിരിക്കാന്‍ ശ്രദ്ധിക്കണം. വേണമെങ്കില്‍ കടുകിനൊപ്പം ചുവന്ന മുളകു കൂടി പൊട്ടിക്കാം.

Related Topics

Share this story