നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്; ദിലീപ് ജാമ്യഹര്‍ജിയുമായി മൂന്നാംതവണയും ഹൈക്കോടതിയിലേക്ക്

ദിലീപ് ജാമ്യഹര്‍ജിയുമായി ഇന്ന് വീണ്ടും ഹൈക്കോടതിയിലേക്ക്. മുതിര്‍ന്ന അഭിഭാഷകന്‍ ബി.രാമന്‍പിളള വഴിയാണ് ദിലീപ് ജാമ്യത്തിനായി മൂന്നാംതവണയും ഹൈക്കോടതിയില്‍ എത്തുന്നത്. ഇന്ന് ജാമ്യഹര്‍ജി നല്‍കിയാലും പരിഗണിക്കുന്നത് അടുത്ത ദിവസമായിരിക്കും. കൂടാതെ സര്‍ക്കാരിന്റെ വിശദീകരണവും കോടതി ആവശ്യപ്പെടും.കേസില്‍ പൊലീസ് നിരീക്ഷണത്തിലുളള നടനും സംവിധായകനുമായ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇന്നാണ് ഹൈക്കോടതി പരിഗണിക്കുന്നത്.നേരത്തെ രണ്ടുതവണ ജാമ്യഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സുനില്‍തോമസിന്റെ ബെഞ്ചായിരിക്കും ഇത്തവണയും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. അന്വേഷണത്തിന്റെ പ്രധാനഘട്ടം പൂര്‍ത്തിയായെന്നും ഇനിയും ജാമ്യം തടയരുതെന്നുമായിരിക്കും പ്രതിഭാഗം ആവശ്യപ്പെടുന്നതും. നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് ജയിലഴിക്കുളളിലായിട്ട് ഇപ്പോള്‍ രണ്ടുമാസത്തിലേറെയായി.

You might also like More from author